ഈ ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്ന ലേഖനങ്ങള്‍ ഒന്നും എന്റെ സ്വന്തം സൃഷ്ടികള്‍ അല്ല. ഞാന്‍ വായിച്ചിട്ടുള്ള ഇസ്ലാമിക മാസികകളുടെയും മറ്റു പ്രസിദ്ധീകരണങ്ങളുടെയും അകത്തു വന്ന ലേഖനങ്ങളുടെ കാമ്പുള്ള ഭാഗങ്ങള്‍ മാത്രമാണ്. സംഘടനപരമായ ഭിന്നിപ്പുകള്‍ ഉണ്ടാക്കുന്ന ഒരു പോസ്റ്റും ഇതില്‍ ഉണ്ടാകില്ല. ഇന്ഷാ അല്ലാഹ് . നമ്മള്‍ നിസ്സാരമായി കാണുന്ന ഇസ്ലാം മതത്തിലെ ഒരുപാട് കാര്യങ്ങളുണ്ട്. എന്നാല്‍ വളരെ ഗൌരവമായി കണക്കാക്കേണ്ടതാണ് ഇവയൊക്കെ. അത്തരം കാര്യങ്ങളിലേക്ക് ഒരു വീക്ഷണം. അതാണിവിടെ ഞാന്‍ ഉദ്ദേശിക്കുന്നത്. ഇന്ഷാ അല്ലാഹ് , ഇനി മുതല്‍ ഇത്തരം നിസ്സാരവല്‍കരിക്കപ്പെടുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചു അവ മാറ്റിയെടുത്ത് നല്ല മുസ്ലിമായി ജീവിക്കാന്‍ അള്ളാഹു തൌഫീക്ക് നല്‍കട്ടെ. ആമീന്‍